SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്


ഗവ: എല്‍.പി.എസ്. തോന്നയ്ക്കല്‍
(സ്കൂള്‍ ചരിത്രം)

ഇടയ്ക്കൊട്‌  വില്ലേജില്‍ മുദാക്കല്‍ പഞ്ചായത്തില്‍ മാടമന്‍മൂഴിയില്‍ ഏകദേശം 130 വര്‍ഷങ്ങള്‍ക്കു മുന്‍പു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ്  തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ് ആയത്.   ഈ പള്ളിക്കുടത്തിന്റെ  സ്ഥാപകന്‍ ശ്രീ.ഹരിഹര അയ്യര്‍ ആണു.  സ്ക്കൂളിലെ ആദ്യ അധ്യാപകനെയോ വിദ്യാര്‍ത്ഥിയേയൊ കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല.
                         പ്രക്രുതി ക്ഷോഭം മൂലം ഈ കുടിപള്ളിക്കൂടം തകരുകയും തുടര്‍ന്ന് തോന്നയ്ക്കല്‍ വില്ലേജില്‍ പുന്നൈക്കുന്നം വീട്ടിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു.  കൊല്ലവര്‍ഷം
1080-81 കാലഘട്ടത്തില്‍ സ്കൂള്‍ കുടവൂര്‍ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള മാതേവര്‍ക്കുന്നിലേക്കു മാറ്റി സ്ഥാപിച്ചു.  ശ്രീ. പത്മനാഭ അയ്യര്‍ ആണു അന്നത്തെ പ്രധാന അധ്യാപകന്‍.
ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി പ്രയത്നിച്ച മഹത് വ്യക്ത്തികള്‍ പാലോട് ഗോവിന്ദപിള്ള, പുന്നൈക്കുന്നം കുഞ്ചുപിള്ള, മഠത്തു വിളാകം കേശവപിള്ള തുടങ്ങിയവരാണ്.  ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.  സവര്‍ണ്ണരെ മാത്രമാണു സ്കൂളില്‍ പ്രവേശിപ്പിച്ചിരിന്നത്. തുടര്‍ന്നു നിലനിന്നിരുന്ന തര്‍ക്കപരിഹാരത്തിനായി ശ്രീ.ആനാട് നാണു ക്കുറുപ്പിന്റെ പരിശ്രഫലമായി തച്ചപ്പള്ളിയില്‍ ഒരു സ്കൂള്‍ അവര്‍ണ്ണര്‍ക്കായി സ്ഥാപിച്ചു. അതാണു ഇന്നത്തെ തച്ചപ്പള്ളി എല്‍.പി.എസ്.
                   
                          തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ് 1952-53  കാലഘട്ടത്തില്‍ യു,പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.  ഇതിനു ഒരേക്കര്‍ സ്ഥലവും 2000 രൂപയും സംഭാവന ചെയ്തത് തോന്നയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്.  1960-61 കാലഘട്ടത്തില്‍ ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി മാറി.   1963-64 കാലഘട്ടത്തില്‍ എല്‍.പി. വേര്‍പെടുത്തി പ്രത്യേക വിഭാകമാക്കി. തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ്  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം  1970 കളുടെ തുടക്കത്തിലാണു ഏറ്റെടുത്തത്. 10ക്ലാസ് മുറികളുള്ള ൨ ഓടിട്ട കെട്ടിടം നിര്‍മ്മിച്ച് അതിലേക്ക് പ്രവര്‍ഥനം മാറ്റി. 1977 ഫെബ്രുവരി 16 നു ആയിരുന്നു ഈ കെട്ടിടത്തിന്റെ ഉത്ഘാടനം.
   ഇപ്പോള്‍ പ്രധമധ്യാപിക ശ്രീമതി. എസ്.എം.ലൈലാബീവി ഉള്‍പ്പെടെ പതിനൊന്ന് അധ്യാപകര്‍ ഇവിടെ സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ പി.റ്റി.എ യുടെ ആഭിമുഖ്യത്തില്‍ പ്രീ-പ്രൈമറിയില്‍ 125 കുട്ടികളും എല്‍.പി. വിഭാഗത്തില്‍ 245കുട്ടികളും ഉള്‍പ്പെടെ മുന്നൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.




FRONT RAW: G.T REEJA, J.V SINDU, S.M LAILA BEEVI (HEADMISTRESS), A.NOORJIHAN, S.B BEENA
BACK RAW: T.JATHEESH, BISMI, DEEPA.R, S.REJANI, M.L MANJU, C.NIRMALA, VINEETHA, MUJAHID.P.PANAKKAL




 







3 comments:

  1. നിങ്ങളുടെ നമ്പർ തരാ‍മോ എന്റെ നമ്പർ 9447254738

    ReplyDelete
  2. ഷാജിമേനോന്റെ വയസ്സ് എത്ര

    ReplyDelete




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP